2011, മാർച്ച് 15, ചൊവ്വാഴ്ച

ഡോക്ടര്‍

ആശുപത്രിയില്‍ ശുഭവസ്ത്ര ദാരിയുടെ പുഞ്ചിരിയില്‍ നിന്ന്
അച്ഛന്‍എന്നെ  ഏറ്റുവാങ്ങി മുഖം  ചെവിയോടടുപ്പിച്ചു
ആരും  കേള്കാതെ അച്ചനെന്‍റെ പേര് വിളിച്ചു ......."ഡോക്ട്ടര്‍......"..."""
അമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്നപ്പോ മാറ്റൊരു ഡോക്ടര്‍ അത് തടഞ്ഞു
അമ്മയുടെ സൌന്ദര്യം ഞാന്‍ മുലകളില്‍കൂടി ഊറ്റിഎടുക്കുമത്രേ
അന്ന് ആദ്യമായി ഒരു ശത്രു മനസ്സില്‍ രൂപപ്പെടുകയായിരുന്നു
ആര്‍ത്തി തീരാതെ ദയനീയമായി അമ്മയുടെ മാറിടത്തിലേക്ക്
ആര്‍ത്തിയോടെ  ഇടയ്ക്കിടയ്ക്ക്  നോക്കികൊണ്ടിരുന്നു
അടിവച്ചു കൊതിതീരാതെ അച്ഛനില്‍ നിന്ന് അമ്മയിലേക്ക് നടന്നടുത്തപ്പോ
അരുകില്‍ നിന്ന്  അച്ഛന്‍റെ വിളി എന്നെ പിടിച്ചു നിര്‍ത്തി "ഡോക്ടര്‍ "
അമ്മ  എന്‍റെ കൈപിടിച്ച് വലിച്ചു തടഞ്ഞുനിര്‍ത്തി  ..
അംഗന്‍വാടി യില്‍ കൊണ്ടുപോയി അടച്ചിട്ടപ്പോ എന്‍റെ വീടിന്റെ
അകവും പുറവും ഞാന്‍ നടന്നുതീര്‍ന്നിട്ടുണ്ടായിരുന്നില്ല..
അല്പം സ്നേഹത്തിനായി അമ്മയിലെക്കടുത്തപ്പോ
ആ മടിയില്‍  തലചായ്ച്ചപ്പോ തട്ടിയുനര്‍ത്തി
അമ്മപറഞ്ഞു നീ ഡോക്ടര്‍ ആണ്  "പാടില്ല "
അക്ഷരങ്ങള്‍ എനിക്ക് ചുറ്റും വാരി വിതറി അതിനു ചുറ്റും
അതിര് തിരിച്ചു വേലികെട്ടി. ഇടയ്ക്കിടയ്ക്ക്
അച്ഛന്‍ പാളിനോക്കും ഞാന്‍ വേലി കവക്കുന്നുണ്ടോ
അമ്മ എത്തിനോക്കും ഞാന്‍ വേലി പോളിക്കുന്നുണ്ടോ
അനുജത്തി പിറന്നു ഞാനറിഞ്ഞില്ല ,അവളും.
അറിഞ്ഞ് അരുകിലെത്തി കൊഞ്ചിക്കാനാഞ്ഞപ്പോ
അമ്മ പറഞ്ഞു അരുത് നീ" ഡോക്ടര്‍" ആണ്
അതിരുകള്‍ക്ക്  ഉള്ളിലേക്ക് വീണ്ടും യുദ്ധത്തിനായുള്ള പരിശീലനത്തിന്
അയല്‍പക്കത്തെ ഉണ്ണിയെ ഇന്നാളോരിക്കല്‍ കണ്ടതാ
അവനന്നു മൂന്നു വയസ്സ് ഇന്നവന് പതിനേഴു വയസ്സ്

എനിക്ക് എണ്ണയും സോപ്പും പൌഡറും ഭക്ഷണവും അതിന്‍റെ പേരുകളും
എന്നേ കടലിനക്കരെ തീരുമാനിച്ചിരുന്നു
എനിക്ക് എന്‍റെ മുറ്റംഅറിയില്ല എന്‍റെ വഴികള്‍അറിയില്ല
എനിക്കൊന്നു ശ്വസിക്കാന്‍ അറിയി ല്ല അച്ഛന്‍ അമ്മ അനുജത്തി വല്യമ്മ
എനിക്കറിയില്ല,പക്ഷെ അറിയാത്തവര്‍  എല്ലാരോടും പറഞ്ഞു
എനിക്കെല്ലാം അറിയാമെന്ന് ഞാന്‍ ഒരു" ഡോക്ടര്‍" ആണെന്ന്